ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. കാന്‍സര്‍ രോഗിയായിരുന്നു രാജം എസ് പിള്ള. ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നാല് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതേസമയം പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിന് സമീപം ലോറി അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തിൽ ഇദ്ദേഹം ഉണ്ടായിരുന്നു. അപകടത്തിൽ മരിച്ചയാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സംഘത്തിൽ ഉണ്ടായിരുന്ന അഞ്ചു പൊലീസുകാർ ക്വാറന്‍റീനിലാണ്.

അതേസമയം, ലക്ഷദീപിലെ പവൻ ഹാൻസ് ഹെലികോപ്ടറിലെ ഫ്ളൈറ്റ് എഞ്ചിനിയർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് യാത്രാനുമതി നിഷേധിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലാക്കി. രാവിലെ ലക്ഷദ്വീപിലേക്ക് പോകാനെത്തിയപ്പോൾ വിമാന ത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് വ്യക്തമായത്.