തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. തിരുവനന്തപുരം ജില്ലയിൽ മരണപ്പെടുന്ന ഒൻപതാമത്തെ കൊവിഡ് രോഗിയാണ് ജയചന്ദ്രൻ. ഇയാളുടെ മരണത്തോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 43 ആയി ഉയർന്നു. 

സംസ്ഥാനത്തെ കൊവിഡിൻ്റെ സാമൂഹിക വ്യാപനം നടന്നതായി സർക്കാർ ആദ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയിൽ ആകെ നിലവിൽ ലോക്ക് ഡൌൺ ബാധകമാണ്. തീരപ്രദേശങ്ങളെ ക്രിട്ടിക്കൽ സോണായി കണക്കാക്കി ട്രിപ്പിൾ ലോക്ക് ഡ‍ൗൺ ഏ‍ർപ്പെടുത്തിയിട്ടുണ്ട്.