കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു.  കോഴിക്കോട് കണ്ണാടിക്കൽ ചെട്ടിയാംവീട് ഇർഷാദ് ബാബു (40)വാണ് മരിച്ചത്. കാൻസർ രോഗിയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇര്‍ഷാദ്.

 കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നുപേർ ഇന്നലെ കൊവിഡ് ബാധിച്ച്  മരിച്ചിരുന്നു. മലപ്പുറം നെടുവ സ്വദേശി നഫീസ(76),  കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ്(67), വടകര സ്വദേശി മുരളീധരൻ(65)എന്നിവരാണ് മരിച്ചത്.