മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഷോളയാർ സ്വദേശി നിഷ (24) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവര്‍. കരൾ, വൃക്ക രോഗബാധിതയായിരുന്നു.

അതേസമയം, ലക്ഷണങ്ങളില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ നിര്‍ദ്ദേശിച്ചു. എന്നാല്‍, ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സിഡിസി പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം കേരളം അംഗീകരിക്കുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.

Also Read: പരിശോധന ലക്ഷണങ്ങളുള്ളവരില്‍ മാത്രം; പുതിയ മാര്‍ഗ നിര്‍ദേശവുമായി സെന്‍റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോൾ