Asianet News MalayalamAsianet News Malayalam

ഉള്ളിവിലയില്‍ ഇടപെടല്‍ വേണം; ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി

വില വർധന തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി കർശന നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
 

onion price public interest litigation in high court
Author
Cochin, First Published Dec 9, 2019, 3:34 PM IST

കൊച്ചി: ഉള്ളിവില വര്‍ധനയില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. വില വർധന തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി കർശന നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന അഡ്വ. മനു റോയി ആണ് ഹൈക്കോടതിയില്‍ ഹർജി നൽകിയിരിക്കുന്നത്. പാർലമെന്റിലോ നിയമസഭയിലോ ഉള്ളിയുടെ വില വർധന ചർച്ച ചെയ്യുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രതിപക്ഷ പാർട്ടികളും വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. വിലക്കയറ്റം സാധാരണക്കാരന് താങ്ങാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ  സർക്കാർ നടപടിയുണ്ടാകുന്നില്ലെന്നും ഹർജിയില്‍ പറഞ്ഞിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios