തിരുവനന്തപുരം: വീടുകളിലും മറ്റും നീരീക്ഷണത്തിലുള്ളവർക്ക് ഓണ്‍ലൈന്‍ കൗൺസിലിംഗ് വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിരീക്ഷണത്തിൽ ഉള്ളവർക്ക് പുറമേ കുടുംബാം​ഗങ്ങൾക്കും കൗൺസിലിംഗ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനായി മനഃശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ഹെല്‍പ് ഡെസ്ക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിരീക്ഷണത്തിൽ ഉള്ളവർക്കും കുടുംബാം​ഗങ്ങൾക്കും കൗൺസിലിം​ഗ് നൽകുന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു.