കണ്ണൂര്‍: കൊവിഡ് പിടിയില്‍ നിന്നും കണ്ണൂരും മുക്തമാകുന്നു. ഇന്ന് കൊവിഡ് നെഗറ്റീവായ പത്തുപേരും കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുള്ളവരാണ്. നെഗറ്റീവായ ഒന്‍പതുപേര്‍ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരാണ്. ഒരാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  അഞ്ചുപേര്‍ മാത്രമാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്. 197 പേര്‍ മാത്രമാണ് കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 

സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറ് പേര്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനയ്‍ക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ ഗ്രൂപ്പുകളിൽ 3380 സാമ്പിളുകളിൽ 2939 എണ്ണത്തിൽ നെഗറ്റീവ് ഫലം. 

Read More: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്; കണ്ണൂരിൽ 10 പേര്‍ക്ക് രോഗമുക്തി