Asianet News MalayalamAsianet News Malayalam

ദില്ലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസമൊരുക്കണം; മുഖ്യമന്ത്രിയോട് ഉമ്മന്‍ ചാണ്ടി

ദില്ലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. 

Oommen Chandy letter to Kerala CM Pinarayi Vijayan
Author
Thiruvananthapuram, First Published Apr 23, 2020, 7:52 PM IST

ദില്ലി: രാജ്യതലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ദില്ലിയിലെ നഴ്‍സുമാ‍ര്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ കത്ത്.  

Read more: രാജ്യത്ത് ഏറ്റവും കൂടുതല്‍ നഴ്സുമാര്‍ക്ക് കൊവിഡ് ബാധിച്ചത് ദില്ലിയില്‍; 35 കേസുകള്‍

ആരോഗ്യപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കുടുംബസമേതം ദില്ലിയില്‍ താമസിക്കുന്നവരാണ്. കൊവിഡ് 19മായി ബന്ധപ്പെട്ട ക്വാറന്റൈയിനും ഐസൊലേഷനും സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നതായി ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read more: കെഎം ഷാജിക്കെതിരായ പ്രതികരണം നിര്‍ഭാഗ്യകരം; വിമര്‍ശനങ്ങളെ മുഖ്യമന്ത്രി സഹിഷ്ണുതയോടെ കാണണമെന്ന് ഉമ്മന്‍ ചാണ്ടി

'കൂടുതല്‍ പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണം'

ലോക്ക് ഡൗണ്‍മൂലം തിരികെപ്പോകാന്‍ സാധിക്കാതെ വന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി നല്കുന്ന 5000 രൂപയുടെ സാമ്പത്തിക സഹായം 2019 ഒക്ടോബര്‍ 1 മുതല്‍ നാട്ടിലെത്തിയിട്ടുള്ള എല്ലാ പ്രവാസികള്‍ക്കും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിയോട് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 2020 ജനുവരി ഒന്നിന് ശേഷം സാധുതയുള്ള പാസ്‌പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി ലോക്ക് ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക് ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കുമാണ് 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കുന്നത്.

Read more: കൊവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000 രൂപ; ലോക്ക് ഡൗണില്‍ കുടുങ്ങിയവര്‍ക്കും സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Follow Us:
Download App:
  • android
  • ios