സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്  നിയമപരമായാണ്. അത്തരം നടപടി ഗവർണറെ അറിയിക്കണമെന്നുണ്ട്. എന്നാൽ അത് ഒരു ദിവസം വൈകിയതിന്‍റെ പേരില്‍  ഇത്രയും പ്രശ്നമാക്കേണ്ടതില്ലെന്ന് ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതല്ല കേരളത്തിന്റെ വികാരമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് നിയമപരമായാണ്. അത്തരം നടപടി ഗവർണറെ അറിയിക്കണമെന്നുണ്ട്. എന്നാൽ അത് ഒരു ദിവസം വൈകിയതിന്‍റെ പേരില്‍ ഇത്രയും പ്രശ്നമാക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ചട്ടലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. 

Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി: വിശദീകരണവുമായി ചീഫ് സെക്രട്ടറി രാജ്ഭവനിൽ

അതിനിടെ, കേരളാ ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നതായി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വിമര്‍ശിച്ചു. ജനങ്ങളുടെ മുമ്പില്‍ പോരടിക്കുന്നത് ശരിയല്ല. ഇരുവരും സംയമനം പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Read Also: 'ഗവർണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു'; സംയമനം പാലിക്കണമെന്ന് രാജഗോപാൽ എംഎല്‍എ