തിരുവനന്തപുരം: സംസ്ഥാനത്ത് 15 ടൂറിസ്റ്റ് ബസ്സുകളുടെ ഫിറ്റ്നസ് റദ്ദാക്കി. അനധികൃതമായി ലൈറ്റ്, ശബ്ദസംവിധാനങ്ങള്‍ ഘടിപ്പിച്ചതിനാണ് ഫിറ്റ്നസ് റദ്ദാക്കിയത്. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായാണ് നടപടി.

176 ബസ്സുകള്‍ക്ക് ഗതാഗതവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അനധികൃതമായി ഘടിപ്പിച്ച സംവിധാനങ്ങൾ നീക്കി 2 ദിവസത്തിനുള്ളിൽ പരിശോധനക്ക് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.