ഗവർണർ നിർദ്ദേശിച്ച പ്രകാരം പുതിയ പേര് യുഡിഎഫ് സർക്കാർ നൽകാൻ പോകുന്നുവെന്നും ഇത് അട്ടിമറിയാണെന്നും പിണറായി വിജയൻ ആരോപിച്ചു.

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം ഗവർണർ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ മാർച്ച് 31ന് വിരമിക്കുന്നതിന് മുമ്പ് പുതിയ കമ്മീഷണറായി നിയമ സെക്രട്ടറി സനൽ കുമാറിനെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. നിയമന ഉത്തരവിന് രാജ്ഭവനിൽ അയച്ച ഫയൽ, സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ കത്തിനെ തുടർന്ന് ഗവർണർ മാറ്റിവച്ചുവെന്നും പിണറായി ആരോപിച്ചു. പിന്നീട് ഹൈക്കോടതിയുടെ സമ്മതപത്രം ആവശ്യപ്പെട്ടു. അതും നൽകി. എന്നിട്ടും നിയമനം നടത്തിയില്ല. ഇപ്പോൾ ഗവർണർ നിർദ്ദേശിച്ച പ്രകാരം പുതിയ പേര് യുഡിഎഫ് സർക്കാർ നൽകാൻ പോകുന്നുവെന്നും ഇത് അട്ടിമറിയാണെന്നും പിണറായി വിജയൻ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred