ഓരോ ജില്ലകളിലും പൊലീസിന് പെറ്റി ഈടാക്കാൻ ടാർജറ്റ് നൽകിയിരിക്കുകയാണ്. ടാർജറ്റ് തികയ്ക്കാൻ പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും പൊലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.  

കോഴിക്കോട്: കേരളാ പൊലീസിനെതിരെ രൂക്ഷ വിർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീകളോടും കുഞ്ഞുങ്ങളോടും വരെ പൊലീസ് അപമര്യാദയായി പെരുമാറുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.

3 വയസ്സുകാരിയെ കാറിലാക്കി താക്കോലൂരിയ സംഭവം; പൊലീസുദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവില്ല, പരാതിയില്ലെന്ന് കുടുംബം

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എത്ര സ്ത്രീകൾ നൽകിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണം. ഓരോ ജില്ലകളിലും പൊലീസിന് പെറ്റി ഈടാക്കാൻ ടാർഗറ്റ് നൽകിയിരിക്കുകയാണ്. ടാർജറ്റ് തികയ്ക്കാൻ പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും പൊലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

'ഇടഞ്ഞ നേതാക്കളെ ഒപ്പം നിർത്തും', കെപിസിസി പുനസംഘടനയിൽ ചർച്ച ഈ ആഴ്ച; ഡിസിസി അധ്യക്ഷന്മാർ ചുമതലയേൽക്കുന്നു

മുട്ടിൽ മരം മുറി കേസിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു.
വനം മന്ത്രി ഇക്കര്യങ്ങളൊന്നും അറിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona