Asianet News MalayalamAsianet News Malayalam

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കും,കേന്ദ്രഫണ്ട് കിട്ടിയാൽ പ്രതിസന്ധി മാറുമെന്ന് ധനമന്ത്രി,സഭ വിട്ടിറങ്ങി പ്രതിപക്ഷം

ചക്കിട്ടപ്പാറയിലെ ജോസഫിന്‍റെ ആത്മഹത്യ പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് മാത്രമല്ലെന്ന് കെ.എന്‍.ബാലഗോപാല്‍ മരിച്ചാലും വെറുതെ വിടുന്നില്ലെന്ന് പ്രതിപക്ഷം.ഒരു നുണ ആയിരം തവണ പറഞ്ഞാൽ സത്യം ആകുമോയെന്ന് വിഡിസതീശന്‍

opposition walkout over social security pension delay
Author
First Published Jan 29, 2024, 11:17 AM IST

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ 5 മാസം മുടങ്ങിയതില്‍ മനം നൊന്ത് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.സർക്കാർ നൽകുന്ന ഔദാര്യമല്ല പെൻഷനെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു.ഇന്ധന സെസ്സ് പോലും പെൻഷന്‍റെ  പേര് പറഞ്ഞാണ് ഏർപ്പെടുത്തിയത്.
ജോസഫ് നേരത്തെ ആത്മഹത്യ ചെയ്യും എന്ന് നോട്ടീസ് കൊടുത്തിരുന്നു.പെൻഷൻ കുടിശിക കിട്ടാത്തതിൽ മനംനൊന്താണ് മരണമെന്നും സർക്കാരാണ് ഉത്തരവാദിയെന്നും ജോസഫിന്‍റെ  കുറിപ്പ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ക്ഷേമപെഷൻ കിട്ടാത്തത് കൊണ്ട് മാത്രമാണ് ജോസഫിന്‍റെ മരണം എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശധീകരിച്ചു.നവംബറിലും ഡിസംബറിലും ജോസഫ് പെൻഷൻ വാങ്ങി.തൊഴിലുറപ്പും പെൻഷനും ചേർത്ത് ഒരു വർഷം 52400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ട് , ഈ സർക്കാർ വന്നതിന് ശേഷം 23958 കോടി പെൻഷൻ കൊടുത്തു.യുഡിഎഫ് കാലത്തെ കുടിശിക കണക്ക് അടക്കം എല്ലാം രേഖകളിലുണ്ട്.

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കും.പെൻഷൻ കമ്പനിയെ പോലും കേന്ദ്ര സർക്കാർ മുടക്കി.യുഡിഎഫിന് ആത്മാർത്ഥതയുണ്ടെങ്കിൽ സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണ്
കേന്ദ്രം തരാനുള്ള പണം നൽകിയാൽ എല്ലാ പെൻഷൻ പ്രതിസന്ധിയും മാറും.കേന്ദ്ര നടപടി ഇല്ലായിരുനെങ്കിൽ പെൻഷൻ 2500 ആക്കിയേനെയെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേേധിച്ചു.

 

ഒരു നുണ ആയിരം തവണ പറഞ്ഞാൽ സത്യം ആകുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു..ചക്കിട്ടപ്പാറയിലെ ജോസഫിനെ മരിച്ചാലും വെറുതെ വിടുന്നില്ല.സാമ്പത്തിക പ്രതിസന്ധികാലത്ത് സർക്കാരിന് ധൂർത്തെന്നും അദ്ദേഹം ആരോപിച്ചു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

Latest Videos
Follow Us:
Download App:
  • android
  • ios