Asianet News MalayalamAsianet News Malayalam

അടുത്ത രണ്ട് ദിവസം വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

orange alert issued for three northern districts
Author
Thiruvananthapuram, First Published Jun 20, 2019, 3:14 PM IST

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസത്തേക്ക് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ ജൂൺ 21 ന് കാസർകോട് ജില്ലയിലും ജൂൺ 22 ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചു. 

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍....

ജൂൺ 20 ന് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 
ജൂൺ 21 ന്  എറണാകുളം, ഇടുക്കി, പാലക്കാട്‌, മലപ്പുറം,  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 
ജൂൺ 22 ന്  ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്‌, മലപ്പുറം, വയനാട്
ജൂൺ 23 ന്  കോഴിക്കോട്, കാസർഗോഡ് 
ജൂൺ 24 ന് എറണാകുളം, കണ്ണൂർ, കാസർഗോഡ്

Follow Us:
Download App:
  • android
  • ios