'വ്യക്തിപൂജയും അമിതാധികാര പ്രയോഗവുമെല്ലാം ലോകപ്രശസ്തമായ അധികാര പ്രശ്നങ്ങളാണ്. അതിനെക്കുറിച്ച് എംടി പറഞ്ഞത് ഏറ്റവും നന്നായി എന്നാണ് എന്റെ വിശ്വാസം.'
തിരുവനന്തപുരം: വീരാരാധനയിൽ പെട്ടു കിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേതെന്ന് എഴുത്തുകാരൻ സക്കറിയ. വീരാരാധനയിലൂടെയും വ്യക്തിപൂജയിലൂടെയുമാണ് ഹിറ്റ്‍ലർമാർ ഉണ്ടായതെന്നും എംടി പറഞ്ഞതിനെ വ്യാഖാനിക്കാനില്ലെന്നും സക്കറിയ പറഞ്ഞു. എന്നാൽ ഇത് ഗൗരവതരമായ കാര്യമാണിതെന്നും രാഷ്ട്രീയ ചർച്ചക്ക് താനില്ലെന്നും സക്കറിയ കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.
'വ്യക്തിപൂജയും അമിതാധികാര പ്രയോഗവുമെല്ലാം ലോകപ്രശസ്തമായ അധികാര പ്രശ്നങ്ങളാണ്. അതിനെക്കുറിച്ച് എംടി പറഞ്ഞത് ഏറ്റവും നന്നായി എന്നാണ് എന്റെ വിശ്വാസം. അത് കേരളത്തിൽ മാത്രമൊന്നുമല്ല. കഴിഞ്ഞ ഇരുപത് ഇരുപത്തഞ്ച് കൊല്ലമായി ലോകമൊട്ടാകെയും അതിനും മുമ്പ് സ്റ്റാലിനും ഹിറ്റ്‍ലറും തൊട്ട് നടന്നിട്ടുള്ള കാര്യമാണിത്. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏതൊരു പൗരനും ആരെയും എന്തിനെയും വിമർശിക്കാനുള്ള അധികാരമുണ്ട്. അതിവിടെയുള്ള ആരും ചെയ്യുന്നില്ല. അവർ പാർട്ടികളെക്കുറിച്ചുള്ള വീരാരാധനകളും മാധ്യമങ്ങളെക്കുറിച്ചുള്ള വീരാരാധനകളും ജാതി, മതം എന്നിവയെക്കുറിച്ചുള്ള വീരാരാധനകളിലും പെട്ടുകിടക്കുന്ന മണ്ടന്‍ സമൂഹമാണ് നമ്മളുടേത്. അതിന്റെ മാത്രം പ്രശ്നമാണ്.' സക്കറിയ പറഞ്ഞു.
കോഴിക്കോട്ടെ എംടിയുടെ പ്രസംഗം: 20 വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ വാചകങ്ങൾ, കെട്ടടങ്ങാതെ വിവാദം
