Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധത്തിന് സർക്കാരിന് പൂർണ്ണ പിന്തുണ; വാക്‌സിൻ ക്ഷാമത്തിൽ ഉടന്‍ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി

കാപ്പനെ കെട്ടിയിട്ടിരിക്കുകയാണ് എന്നാണ് വരുന്ന വാർത്തകൾ. രാജ്യത്തിന് അപമാനകരമാണ് ഇതെന്നും സുപ്രീംകോടതിയിൽ നിന്നും നീതി കിട്ടും എന്നാണ് പ്രതീക്ഷയെന്നും പി കെ കുഞ്ഞാലിക്കുട്ടി. 

p k kunhalikutty about covid resistance
Author
Malappuram, First Published Apr 27, 2021, 1:01 PM IST

മലപ്പുറം: കൊവിഡ് പ്രതിരോധ നടപടികൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഹ്ലാദപ്രകടനം വേണ്ടന്ന് പ്രവർത്തകരെ അറിയിക്കും. വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എതിരെയുണ്ടായ മനുഷ്യാവകാശ ലംഘനം രാജ്യത്തിന് അപമാനമാണന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പനെ കെട്ടിയിട്ടിരിക്കുകയാണ് എന്നാണ് വരുന്ന വാർത്തകൾ. സ്വതന്ത്ര രാജ്യത്ത് നടക്കാൻ പാടില്ലാത്ത കാര്യമാണിത്. രാജ്യത്തിന് അപമാനകരമാണ് ഇതെന്നും സുപ്രീംകോടതിയിൽ നിന്ന് നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പൻ്റെ വേങ്ങരയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  പി കെ കുഞ്ഞാലിക്കുട്ടി. എം പി അബ്ദുസമദ് സമദാനിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios