രാഹുൽ മാങ്കൂട്ടത്തിൽ രാജി വക്കണമെന്ന് കോൺഗ്രസ് തന്നെ ആവശ്യപ്പെടുന്നത് സ്വാഗതാർഹമെന്ന് മന്ത്രി പി.രാജീവ്.അതീവ ഗൗരവമുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാർഹമെന്ന് മന്ത്രി പി.രാജീവ്. രാഹുലിന്‍റെ രാജി കേരളത്തിന്റെ പൊതുവികാരം ആയി. അതീവ ഗൗരവമുള്ള സാഹചര്യമാണ് നിലവിലുള്ളത്. സംരക്ഷണയിൽ വളർത്തിക്കൊണ്ടുവന്നവർക്കും ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും ഒരു താത്കാലിക വേദന സംഹാരി കൊണ്ട് തീർക്കാവുന്ന കാര്യമല്ലെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു.
