Asianet News MalayalamAsianet News Malayalam

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച മുതല്‍, കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും: മന്ത്രി തിലോത്തമൻ

യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. ലോക്ഡൌൺ കാലത്ത് കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. കഴിഞ്ഞ തവണ ലോക്ഡൌൺ കാലത്ത് സാധനങ്ങളെത്തിക്കാൻ ഏറെ പ്രശ്നങ്ങളും തടസങ്ങളുമുണ്ടായിരുന്നു.

p thilothaman says food kit distribution will start from next week
Author
Kerala, First Published May 8, 2021, 8:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഭക്ഷ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ലോക്ഡൌൺ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. കഴിഞ്ഞ തവണ ലോക്ഡൌൺ കാലത്ത് സാധനങ്ങളെത്തിക്കാൻ ഏറെ പ്രശ്നങ്ങളും തടസങ്ങളുമുണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങൾ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം. അത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശാനുസരണമാകും റേഷൻ കാർഡില്ലാത്ത, അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം. അടച്ച് പൂട്ടലാണെന്നതിനാൽ തിരക്ക് കൂട്ടി സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല. കൊവിഡ് മാനദണ്ദങ്ങൾ പാലിച്ചെത്തി സാധനങ്ങൾ വാങ്ങാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.   

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios