Asianet News MalayalamAsianet News Malayalam

പാലാ ബിഷപ്പിന്റെ പ്രസ്താവന വിവാദം: സർക്കാർ നിലപാട് മുഖ്യമന്ത്രി ഇന്ന് പാർട്ടിയോട് വിശദീകരിക്കും

കോൺഗ്രസ് വിട്ട് വരുന്ന നേതാക്കൾക്കടക്കം മികച്ച സ്ഥാനങ്ങൾ നൽകി കൂടുതൽ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം ചർച്ചകൾ നടക്കുന്നത്

Pala bishop controversial statement CM Pinarayi Vijayan to explain govt stand in CPIM meeting
Author
Thiruvananthapuram, First Published Sep 17, 2021, 5:44 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേരും. പാലാ ബിഷപ്പിന്റെ പ്രസ്താവനയും തുടർന്നുള്ള വിദ്വേഷ പ്രചാരണങ്ങളും വിവാദമായ സാഹചര്യത്തിൽ ഈ വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചേക്കും. മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ സിപിഎമ്മിലേക്ക് വരുന്ന സാഹചര്യത്തിൽ ഇവരെ ഏത് നിലയിൽ ഒപ്പം നിർത്തണം എന്നതിലും പാർട്ടിക്കുള്ളിൽ ചർച്ച നടക്കും. 

കോൺഗ്രസ് വിട്ട് വരുന്ന നേതാക്കൾക്കടക്കം മികച്ച സ്ഥാനങ്ങൾ നൽകി കൂടുതൽ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം ചർച്ചകൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനങ്ങളെ തുടർന്നുള്ള സിപിഐ-കേരള കോൺഗ്രസ് തർക്കം ഇടതുമുന്നണിക്ക് തലവേദനയാകുന്ന സാഹചര്യവും സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും. തെരഞ്ഞെടുപ്പ് വീഴ്ചകളിൽ  ഇതുവരെ ജില്ലാ കമ്മിറ്റികളിൽ കൈക്കൊണ്ട നടപടികൾ, വിവിധ ജില്ലാ കമ്മിറ്റികളുടെ ചുമതല വഹിക്കുന്ന നേതാക്കൾ റിപ്പോർട്ട് ചെയ്യും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി സുധാകരനെതിരായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios