കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജോസ് കെ മാണി പക്ഷത്തിന് തിരിച്ചടി. പാലാ നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ പി ജെ  ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു. പാർട്ടിയിൽ നിന്നും തന്നെ ഒതുക്കാൻ ജോസ് കെ മാണി ശ്രമിച്ചെന്നാരോപിച്ചാണ് പടവന്റെ മാറ്റം. 

''മാണി സാർ നിര്യാതനായ ശേഷം അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്നത് വർക്കിം​ഗ് ചെയർമാനായ പി ജെ ജോസഫാണ്. ജോസഫിന്‍റെ നിലപാടാണ് ശരി. യഥാർത്ഥ കേരള കോൺ​ഗ്രസ് പാർട്ടിയിൽ നിൽക്കുന്ന എല്ലാവരേയും താൻ അംഗീകരിക്കും'', കുര്യാക്കോസ് പടവൻ പറഞ്ഞു.

കുറച്ച് കാലമായി കുര്യാക്കോസ് പടവൻ, ജോസ് കെ മാണിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. പി ജെ ജോസഫ് ആവശ്യപ്പെട്ടാൽ വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പടവൻ പറഞ്ഞു.