Asianet News MalayalamAsianet News Malayalam

മഞ്ചിക്കണ്ടി വെടിവയ്പ്പില്‍ മരിച്ച മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ തോക്കുകള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കവര്‍ന്നത്

പാലക്കാട് കൊല്ലപ്പെട്ട മണിവാസകത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഛത്തീസ്ഗഡിൽ പൊലീസിനെ ആക്രമിച്ച് കൈവശപ്പെടുത്തിയതാണെന്നും സ്ഥിരീകരിച്ചു

palakkad maoist encounter gun seized  from maoists are from odisa chhattisgarh
Author
Palakkad, First Published Jan 22, 2020, 9:32 AM IST

പാലക്കാട്: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ തോക്കുകള്‍ മാവോയിസ്റ്റുകൾ കവർന്നതെന്ന് സ്ഥിരീകരണം. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ച് കൈവശപ്പെടുത്തിയവയാണ് തോക്കുകളെന്നതിലാണ് ക്രൈംബ്രാഞ്ച് സ്ഥിരീകരണമുണ്ടായത്. ഒഡീഷയിലെ കോരാ പുട്ട്, ഛത്തീസഗഢിലെ രോംഗ്പാൽ സ്റ്റേഷനുകളിൽ നിന്നും മോഷ്ടച്ചവയാണിതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

പാലക്കാട് മഞ്ചിക്കണ്ടിയിൽ തണ്ടർബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച നാല് മോവോയിസ്റ്റുകളിൽ നിന്ന് റൈഫിളും എകെ 47 നും നാടൻ തോക്കുകളും കണ്ടെത്തിയിരുന്നു. തോക്കിന്‍റെ നമ്പറുകള്‍ അനുസരിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ സ്റ്റേഷൻ ആക്രമിച്ച്  കൊള്ളടയിച്ചവയാണെന്ന് വ്യക്തമായത്. 2004 ഫെബ്രുവരി ആറിന് ഒഡീഷിലെ കോരാപുട്ട് പൊലീസ് സ്റ്റേഷൻ, സാദാർ സ്റ്റേഷൻ, തുടങ്ങി അഞ്ച് പൊലീസ് സ്റ്റേഷനുകളും ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനവും ആക്രമിക്കുകയും 500 തോക്കളുകളും 2500ത്തിലധികം തിരകളും മാവോയിസ്റ്റുകള്‍ കൊള്ളയടിച്ചു.

അട്ടപ്പാടി മാവോയിസ്റ്റ് കൊലപാതകം; മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് തടയണമെന്ന് ഹൈക്കോടതിയിൽ ഹർജി

മഞ്ചകണ്ടിയിൽ കൊല്ലപ്പെട്ട കാർത്തിക് എന്ന കണ്ണൻഗോപി കോരാപുട്ട് പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാണിവാസകന്‍റെ കയ്യിലുണ്ടായിരുന്ന എകെ 47 തോക്ക്  ഛത്തീസ്ഗഡിൽ 11 സിആർപിഎഫുകാരെ കൊലപ്പെടുത്തി കൈവശപ്പെടുത്തിയതാണെന്നും കണ്ടെത്തി. ആറ് എകെ 47 തോക്കുകളാണ് അന്ന് മാവോയിസ്റ്റുകള്‍ കൈവശപ്പെടുത്തിയത്. ഉത്തരന്ത്യയിൽ ആയുധപരിശീലനം നേടിയ  മാവോയിസ്റ്റുകളാണ് കേരളത്തിലെ വനാന്തങ്ങളിലുള്ളതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. 

കൂടുതല്‍ വായിക്കാം അട്ടപ്പാടി മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടൽ തന്നെ എന്ന് സിപിഐ: റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്

മഞ്ചിക്കണ്ടി വെടിവയ്പ്പിൽ സർക്കാരും സിപിഐയും കടുത്ത പോരിൽ: മുഖ്യമന്ത്രിയെ കാണാൻ കാനം രാജേന്ദ്രൻ

മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വധം: പൊലീസ് കൂടുതൽ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു

 

Follow Us:
Download App:
  • android
  • ios