പ്രാണികൾ കോൺഗ്രസിനെ അലോസരപ്പെടുത്തുന്നത് എങ്ങനെയെന്ന് കാണിച്ചുതരാമെന്നും ഷാനിബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തോൽക്കുമെന്ന് കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന എകെ ഷാനിബ്. എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തോൽക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ല. എൽഡിഎഫും ബിജെപിയും തമ്മിലായിരിക്കും മത്സരം. ഇടതിന് വോട്ട് ചെയ്യാൻ മനസില്ലാത്ത കോൺഗ്രസിലെ അസംതൃപ്തർ തനിക്ക് വോട്ട് ചെയ്യും. പ്രാണികൾ കോൺഗ്രസിനെ അലോസരപ്പെടുത്തുന്നത് എങ്ങനെയെന്ന് കാണിച്ചുതരാമെന്നും ഷാനിബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. തന്റെ തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് മുഴുവനായി വെളിപ്പെടുത്തില്ലെന്നും ഷാനിബ് പറഞ്ഞു.

Asianet News Live | Priyanka Gandhi | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live