നടപടിക്രമങ്ങൾ പാലിച്ചാണ് കേസ് എടുത്തതെന്നും അഴിമതിയിലെ മുഖ്യ കണ്ണിയാണ് സൂരജ് എന്നുമുള്ള സർക്കാറിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.  പാലാരിവട്ടം അഴിമതി കേസിലെ നാലാം പ്രതിയായ സൂരജിനെ 2019 ആഗസറ്റ് 30 നായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ വിജിലൻസ് കേസെടുത്തതും എഫ്ഐആർ നിയമപരമായി നിലനിൽക്കില്ലെന്നുമായിരുന്നു സൂരജിന്റെ വാദം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടപടിക്രമങ്ങൾ പാലിച്ചാണ് കേസ് എടുത്തതെന്നും അഴിമതിയിലെ മുഖ്യ കണ്ണിയാണ് സൂരജ് എന്നുമുള്ള സർക്കാറിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പാലാരിവിട്ടം അഴിമതി കേസിലെ നാലാം പ്രതിയായ സൂരജിനെ 2019 ആഗസറ്റ് 30 നായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona