ഗുഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരും പ്രതി പട്ടികയിലുണ്ട്. ഗുഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona