Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാംഹികുഞ്ഞിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ് സമയം ചോദ്യം ചെയ്യലിനായി മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. 

Palarivattom flyover scam ebrahim kunju questioned by vigilance
Author
Kochi, First Published Nov 30, 2020, 9:25 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാംഹികുഞ്ഞിന്റെ ചോദ്യം ചെയ്യൽ തുടങ്ങി. ഇബ്രാംഹിംകുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് വിജിലൻസിന്‍റെ ചോദ്യം ചെയ്യൽ. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ് സമയം ചോദ്യം ചെയ്യലിനായി മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിജിലന്‍സിന് നി‍ർദേശം നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios