Asianet News MalayalamAsianet News Malayalam

പമ്പയിലെ മണൽ നീക്കത്തിന് ടെണ്ടർ വിളിച്ചത് പൊതുമേഖലാ സ്ഥാപനത്തിന് ഉപകരണം ഇല്ലാഞ്ഞിട്ടെന്ന് മന്ത്രി

എന്നാൽ ക്ലേ സെറാമിക്സിന്റെ പക്കൽ ഉപകരണങ്ങൾ ഇല്ല. അതുകൊണ്ടാണ് ടെണ്ടർ ക്ഷണിച്ച് നടപടികളിലേക്ക് നീങ്ങിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു

Pamba sand mining EP Jayarajan rejects Ramesh chennithala allegations
Author
Alappuzha, First Published Jun 3, 2020, 8:34 PM IST

ആലപ്പുഴ: പമ്പ മണൽവാരൽ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മനസിലാക്കണമെന്ന് മന്ത്രി ഇപി ജയരാജൻ. പ്രളയത്തിന് ശേഷം നദികളിൽ മണൽ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടു. ഈ മണൽ നീക്കിയാലേ നദികളുടെ ഒഴുക്ക് സുഗമമാകൂ. പൊതുമേഖലാ സ്ഥാപനമായ ക്ലേ സെറാമിക്സിന് മണൽ വാരാൻ അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ക്ലേ സെറാമിക്സിന്റെ പക്കൽ ഉപകരണങ്ങൾ ഇല്ല. അതുകൊണ്ടാണ് ടെണ്ടർ ക്ഷണിച്ച് നടപടികളിലേക്ക് നീങ്ങിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വനം വകുപ്പ് ഇടപെടലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള പ്രവർത്തി തടയാൻ വനം വകുപ്പിന് സാധിക്കില്ലെന്നും വനത്തിലൂടെ പോകുന്ന നദി അവരുടേതാണന്ന് വനംവകുപ്പിന് ചില തെറ്റിദ്ധാരണകൾ ഉണ്ടായതാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പമ്പയിലെ മണ്ണ് നീക്കം സംബന്ധിച്ച് പ്രതിപക്ഷം പുറത്തെത്തിച്ചിരിക്കുന്നത് വൻ കൊള്ളയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്. കൊവിഡിൻ്റെ മറവിൽ എന്തു തട്ടിപ്പും നടത്താമെന്ന് സർക്കാർ തെളിയിക്കുകയാണ്. സർക്കാരിന് പബ്ലിസിറ്റി ക്രെയ്സ് ആണ് എന്നും ചെന്നിത്തല ആരോപിച്ചു.

കണ്ണൂരിലെ അഞ്ച് പുഴകളിൽ നിന്നും മണൽ വാരാൻ കേരള കെയ്സ് ആൻ്റ് സിറാമിക് എന്ന സ്ഥാപനം ശ്രമിച്ചപ്പോൾ സിപിഎം ഒഴികെ എല്ലാവരും എതിർത്തതാണ്. 25.8.2014 ൽ ക്യാബിനറ്റ് തീരുമാനപ്രകാരം മണൽ ലേലത്തെ കുറിച്ച് വ്യക്തമാകിയിട്ടുണ്ട്. ക്യാബിനെറ്റ് തീരുമാനം മറികടന്നാണ് മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും യോഗം ചേർന്നത്. വനം വകുപ്പ് അറിയാതെ മുൻ ചീഫ് സെക്രട്ടറി എന്തിനാണ് കളക്ടറെ കൊണ്ട് മണൽ നീക്കം ഒരു സ്ഥാപനത്തിന് നൽകിയത്. മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡിജിപിയും ചേർന്ന് നടത്തിയ ഗൂഡാലോചനയാണിതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios