കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലന്‍റെയും, ത്വാഹയുടെയും   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയിയുടെ കൈവശമുള്ള കേസിന്‍റെ  രേഖകൾ ഹാജരാക്കാനും  ഹൈക്കോടതി നിര്ദേശം നൽകിയിട്ടുണ്ട്.

ഒമ്പതു മാസത്തോളം പ്രതികൾ കസ്റ്റഡിയിൽ കഴിയുന്നത് കണക്കിലെടുത്തും യുഎപിഎ നിലനിൽക്കാനുള്ള തെളിവില്ലെന്നും വിലയിരുത്തിയാണ് എറണാകുളത്തെ  പ്രത്യേക എൻ.ഐ.എ കോടതി ഇരുവർക്കും കഴിഞ്ഞ ദിവസം  ജാമ്യം അനുവദിച്ചത്. എന്നാൽ യഥാർത്ഥ വസ്തുതകൾ വിലയിരുത്താതെയാണ് കീഴ്കോടതി നടപടിയെന്ന് ആരോപിച്ചാണ് എൻഐ.എ അപ്പീൽ നൽകിയിരിക്കുന്നത്.