കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ത്വാഹാ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി. 

അലൻ ശുഹൈബിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് അല്ല. പ്രതിയുടെ പ്രായവും കണക്കിലെടുക്കുന്നു എന്ന് കോടതി പറഞ്ഞു. പ്രതികരിക്കാൻ ഇല്ലെന്ന് അലൻ്റെ കുടുംബം വ്യക്തമാക്കി. പിന്നീട് പ്രതികരിക്കാമെന്ന് ത്വാഹയുടെ കുടുംബം പ്രതികരിച്ചു.