Asianet News MalayalamAsianet News Malayalam

മുസ്ലിം ലീഗിൽ ഗ്രൂപ്പ് പോര്, തളിപ്പറമ്പിൽ നേതൃത്വത്തിനെതിരെ സമാന്തര കമ്മറ്റി

കൺവെൻഷൻ വിളിച്ച് ചേർത്ത് യൂത്ത് ലീഗ്, വനിത ലീഗ് ഉൾപ്പെടെ പോഷക സംഘടനകൾക്കും സമാന്തര കമ്മറ്റിയുണ്ടാക്കി പ്രവർത്തനം തുടങ്ങി. 

parallel committee in muslim league kannur taliparamba
Author
Kannur, First Published Sep 21, 2021, 12:20 PM IST

കണ്ണൂർ: മുസ്ലിം ലീഗിൽ ഗ്രൂപ്പ് പോര് രൂക്ഷമായ കണ്ണൂർ തളിപ്പറമ്പിൽ  നേതൃത്വത്തിനെതിരെ സമാന്തര കമ്മറ്റി.മുഹമ്മദ് അള്ളാംകുളം വിഭാഗമാണ് മുനിസിപ്പൽ കമ്മറ്റിക്കെതിരെ വിമത പ്രവർത്തനം തുടങ്ങിയത്. കൺവെൻഷൻ വിളിച്ച് ചേർത്ത് യൂത്ത് ലീഗ്, വനിത ലീഗ് ഉൾപ്പെടെ പോഷക സംഘടനകൾക്കും സമാന്തര കമ്മറ്റിയുണ്ടാക്കി പ്രവർത്തനം തുടങ്ങി. 

ഒരു ഭാഗത്ത് യൂത്ത് ലീഗ് സംസ്ഥാന നേതാവ് പികെ സുബൈറും മറുചേരിയിൽ അള്ളാകുളം മുഹമ്മദും തമ്മിലുള്ള ഗ്രൂപ്പ് പോര് വർഷങ്ങളായി തളിപ്പറമ്പിൽ തുടരുന്നതാണ്.  തർക്കം പരിഹരിക്കാൻ ജില്ലാ കമ്മറ്റി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സമാന്തരമായി നീങ്ങാൻ വിമർ തീരുമാനിച്ചത്. വിമത പക്ഷത്തുള്ള ഏഴ് കൗൺസിലർമാർ മാറിനിന്നാൽ തളിപ്പറമ്പ് നഗരസഭ ഭരണം ലീഗിന് നഷ്ടമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios