Asianet News MalayalamAsianet News Malayalam

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: എൻഐഎ സംഘം കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചു

ബെംഗളുരുവിലുള്ള കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

parallel telephone exchange case NIA team visits Kozhikode
Author
Kozhikode, First Published Aug 6, 2021, 7:46 AM IST

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. ബെംഗളുരുവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിനു ശക്തമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ടിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സാധ്യത. ബെംഗളുരുവിലുള്ള കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

Follow Us:
Download App:
  • android
  • ios