ബംഗലുരു ഭാഗത്ത് എത്തിയതായാണ് ഒടുവിൽ വിവരം ലഭിച്ചിരിക്കുന്നത്. ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ശക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്

കൊച്ചി: കൊച്ചിയിൽ അന്താരാഷ്ട്ര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്ന സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്ന വണ്ണപ്പുറം കാളിയാർ സ്വദേശി മുഹമ്മദ് റസൽ സംസ്ഥാനം വിട്ടതായി പൊലീസ്. ബംഗലുരു ഭാഗത്ത് എത്തിയതായാണ് ഒടുവിൽ വിവരം ലഭിച്ചിരിക്കുന്നത്. ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ശക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ കെട്ടിട ഉടമ നജീബിനെ കോടതി ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 

സാമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.