തിരുവനന്തപുരം: ഉപതെര‍ഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതാരാണെന്ന് സിപിഎമ്മും എല്‍ഡിഎഫും കൂടി തീരുമാനിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും വികെ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായി വികെ പ്രശാന്തിനെ സിപിഎം പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രശാന്തിന്‍റെ പ്രതികരണം. പ്രളയ ദുരിതാശ്വാസ പ്രവർത്തനവും തെര‍ഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.