പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന്
പൂഞ്ഞാര്‍: തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ തനിപ്പോ വല്ല കേശവന്‍ നായരും ആയിരിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. നമ്മള്‍ എല്ലാവരും തോമശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോഴും വല്ല കേശവന്‍ നായരും ആയിരിക്കും. ബിജെപി ബന്ധത്തെ ന്യായീകരിച്ചാണ് പിസി ജോര്‍ജ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുള്ള പിന്തുണ പി.സി ജോർജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഷോൺ ജോർജ് ചെയർമാനായിരിക്കുന്ന പാർട്ടിയിൽ രക്ഷാധികാരി സ്ഥാനത്ത് മാത്രം തുടരുമെന്നാണ് പി.സി അറിയിച്ചിരിക്കുന്നത്. പാലയില്‍ ഷോണിനെ മത്സരിപ്പിക്കാനും പിസി ജോര്‍ജിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
