നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്.

തിരുവനന്തപുരം: രണ്ടുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു. 

ജനുവരി, ഫെബ്രുവരി മാസത്തെ കുടിശ്ശികയാണ് കൊടുക്കുന്നത്. ഇന്ന് 10 മണി മുതലായിരിക്കും വിതരണം. വിഷുക്കൈനീട്ടമെന്ന സർക്കാർ ഭാഷ്യത്തെ പ്രതിപക്ഷം പരിഹസിച്ചിരുന്നു. കൊടുക്കാനുള്ള പണം കൈനീട്ടമായി പറയുന്നതെന്തിനെന്നായരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. എന്നാൽ വിഷുവിന് പണം ലഭിക്കുന്നത് പാവങ്ങൾക്ക് ആശ്വാസകരമാരകും. 

സംസ്ഥാനത്ത് ഇന്ന് മുതൽ വീട് നിർമ്മാണത്തിന് ചെലവേറും, ഫീസ് കൂട്ടിയത് കുത്തനെ

ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും| Welfare Pension