കടൽഭിത്തി നിർമ്മാണ  പുരോഗതി സംബന്ധിച്ച് റിപ്പോർട്ടു നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.

കൊച്ചി: കടലാക്രമണ ഭീഷണിയിൽ നിന്നും ചെല്ലാനത്തെ കുടുംബങ്ങളെ രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കടൽക്ഷോഭം തടയാൻ സർക്കാർ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. 

Add Asianetnews as a Preferred SourcegooglePreferred

കടൽഭിത്തി നിർമ്മാണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ടു നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജിയോബാഗുകൾ സ്ഥാപിക്കുന്നതിലെ കാലതാമസത്തിന് പല കാരണങ്ങൾ റിപ്പോർട്ടുകളിൽ സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ ഇനി റിപ്പോർട്ടുകൾ മാത്രം പോരെന്നും പ്രശ്ന പരിഹാരിത്തിനുള്ള നടപടി ആണ് വേണ്ടതെന്നും കോടതി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൻറെ തീരുമാനങ്ങൾ കോടതിയെ അറിയിക്കാനും സർക്കാർ ആഭിഭാഷകനോട് ആവശ്യപ്പെട്ടു.