കൊച്ചി:  പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ സർക്കാരിന് കോടതിയുടെ രൂക്ഷവിമർശനം. അനാവശ്യ കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടിവയ്ക്കാനാകില്ല. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡിജിപിയുടെ ഓഫീസിന് വീഴ്ച പറ്റി. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഡിജിപിയോ എഡിജിപിയോ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശം നൽകി.