Asianet News MalayalamAsianet News Malayalam

വളര്‍ത്തുനായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു; സംഭവം വിഴിഞ്ഞത്ത്, വീഡിയോ

കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്.
 

Pet dog tied to boat with bait and beaten to death; The incident took place in Vizhinjam
Author
Thiruvananthapuram, First Published Jun 30, 2021, 6:38 PM IST

തിരുവനന്തപുരം: വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്. വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ സംഭവം. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം. കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലില്‍ എറിഞ്ഞു.

സംഭവത്തിന്റെ വീഡിയോ
 

"

ബ്രൂണോയുടെ ഉടമ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios