Asianet News MalayalamAsianet News Malayalam

വാട്ട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; നൽകിയത് കുമളി സ്വദേശി

കേന്ദ്ര ഐടി ചട്ടത്തിലെ  വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു.  വാട്സ്ആപ്പ്  ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു.  

petition filed in the high court seeking a ban on the whatsApp
Author
Cochin, First Published Jun 23, 2021, 12:45 PM IST

കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ്  നിരോധിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ്  വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്ര ഐടി ചട്ടത്തിലെ  വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു.  വാട്സ്ആപ്പ്  ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു.  വാട്സാപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല.  ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ  തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios