കഴിഞ്ഞ മാസം 26ന് കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ അർജ്ജുൻ ആയങ്കി പങ്കെടുക്കുന്നതിൻ്റെ ചിത്രങ്ങളാണ് പുറത്തു വന്നത്.

കണ്ണൂർ: അർജ്ജുൻ ആയങ്കിയുമായി ഇപ്പോൾ ബന്ധമില്ലെന്ന ഡിവൈഎഫ്ഐ വാദം പൊളിയുന്നു. മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പുറത്താക്കിയെന്ന് പറയുന്ന അർജ്ജുൻ ആയങ്കി ഡിവൈഎഫ്ഐയുടെ സംഘടന പരിപാടിയിൽ പങ്കെടുത്തതിൻ്റെ ചിത്രങ്ങൾ പുറത്തു. കഴിഞ്ഞ മാസം 26ന് കേന്ദ്ര സർക്കാരിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ അർജ്ജുൻ ആയങ്കി പങ്കെടുക്കുന്നതിൻ്റെ ചിത്രങ്ങളാണ് പുറത്തു വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 കപ്പക്കടവ് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധത്തിൻ്റെ ചിത്രം വന്നത്. ദിവസങ്ങൾക്ക് മുൻപ് വരെ ഈ ചിത്രം കപ്പക്കടവ് സഖാക്കളുടെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നെങ്കിലും അർജുനെതിരെ കേസ് വന്ന വ്യാഴാഴ്ച പേജിൽ നിന്നും ഈ ചിത്രം ഡിലീറ്റ് ചെയ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പറഞ്ഞു.