Asianet News MalayalamAsianet News Malayalam

രോഗവ്യാപനം തടയാനും ചെറുക്കാനും മാസ്ക് ധരിക്കുന്നത് വ്യാപകമാക്കണം: മുഖ്യമന്ത്രി

മാസ്ക് ധരിക്കുന്നത് അവനവന് രോഗം തടയാന്‍ വേണ്ടി മാത്രമല്ല. മറ്റുള്ളവര്‍ക്ക് നമ്മില്‍ നിന്ന് രോഗം പടരാതിരിക്കാന്‍ കൂടിയാണെന്ന് ആളുകള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി.

pinaray vijayan press meet over corona virus updates in kerala
Author
Thiruvananthapuram, First Published Apr 3, 2020, 6:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 പിടിപെടാതിരിക്കാന്‍ കടുത്ത ജാഗ്രത വേണമെന്നും എല്ലാവരും മാസ്ക് ധരിക്കുന്നത് വ്യാപകമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്ക് ധരിക്കേണ്ടത് ഇന്നത്തെ ഘട്ടത്തില്‍ പൊതുവെ എല്ലാവരും സ്വീകരിക്കേണ്ട ജാഗ്രതാ നടപടിയാണ്, ഇത് സംബന്ധിച്ച് കൃത്യമായ ബോധവത്കരണം സമൂഹത്തില്‍ വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആശുപത്രിക്ക് അകത്തുള്ളവര്‍ മാത്രമല്ല മാസ്ക് ധരിക്കേണ്ടത്. രോഗ വ്യപാന ഘട്ടത്തില്‍ എല്ലാവരും മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പ്രചാരണം വേണം. മാസ്ക് ധരിക്കുന്നത് അവനവന് രോഗം തടയാന്‍ വേണ്ടി മാത്രമല്ല. മറ്റുള്ളവര്‍ക്ക് നമ്മില്‍ നിന്ന് രോഗം പടരാതിരിക്കാന്‍ കൂടിയാണെന്ന് ആളുകള്‍ മനസിലാക്കണം. 

മറ്റ് രാജ്യങ്ങളില്‍ മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ട്. അവിടെ എല്ലാവരും മാസ്ക് ധരിക്കുന്നു. രോഗവ്യാപനം തടയാനും ചെറുക്കാനും ഇത് സഹായകരമാകും. ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത് മാസ്ക് വ്യാപകമായി ധരിക്കണം എന്നാണ്. അത് നമ്മളും പിന്തുടരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios