കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് മോദി പറഞ്ഞിരുന്നു. വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു.

തിരുവനന്തപുരം: വിഴിഞ്ഞം ചടങ്ങിന് ശേഷം യാത്രയാക്കുമ്പോൾ പ്രധാനമന്ത്രി മോദിയോട് പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് മോദി പറഞ്ഞിരുന്നു. വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവർക്കുമറിയാം. സഹായിക്കേണ്ടവർ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുളളതെന്നും പിണറായി വിജയൻ പറഞ്ഞു. 

എന്നിട്ടും നടക്കില്ല എന്ന് കരുതിയ പലതും കൺമുന്നിൽ യാഥാർത്ഥ്യമായി. ഒന്നും നടക്കില്ല എന്നതിനാണ് മാറ്റം സംഭവിച്ചത്. സംയുക്ത പദ്ധതികളിൽ കേന്ദ്രവിഹിതം ചുരുങ്ങുന്ന സാഹചര്യമാണുള്ളത്. 70 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാതല യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മുമ്പ് സംഭവിച്ചത് പോലെ മുഖ്യമന്ത്രി സംസാരിക്കാൻ തയ്യാറെടുത്തപ്പോഴേയ്ക്കും മൈക്ക് പ്രശ്നമായി. സാങ്കേതിക പ്രശ്നം മൂലം മൈക്ക് മാറ്റി. ഉദ്ഘാടന പ്രസംഗത്തിന് ക്ഷണിച്ച ശേഷമാണ് മൈക്ക് മാറ്റിയത്. ക്ഷണിച്ചിട്ടും പ്രശ്നം പരിഹരിക്കാനെടുത്ത മൂന്ന് മിനിറ്റ് നേരം മുഖ്യമന്ത്രി കാത്തിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി സംസാരിച്ചത്. 

Thrissur Pooram 2025 | Asianet News Live | Malayalam News Live | Kerala News