തിരുവനന്തപുരം: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കൂടുതൽ കവർന്നെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം വന്ന കോൺഗ്രസ്‌ സർക്കാർ പിൻതുടർന്ന കോർപറേറ്റ് പ്രീണന നയമാണ് ബിജെപി സർക്കാരും പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു സിപിഎം സംഘടിപ്പിച്ച വെബ്ബിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

Also Read: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന