തിരുവനന്തപുരം:  12 ദിവസം നീണ്ടുനിന്ന യൂറോപ്യൻ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി . പുലര്‍ച്ചെ മൂന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത് . ജനീവ , ലണ്ടൻ, നെതര്‍ലൻറ്സ്, സ്വിറ്റ്സര്‍ലന്‍റ് , പാരിസ് എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു . യാത്രകള്‍കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസും യാത്രകള്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് ബിജെപിയും ആരോപിച്ചിരുന്നു