തിരുവനന്തപുരം: നിയമസഭയുടെ അടിയന്തിര സമ്മേളനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച വിശദീകരണ കത്തിലെ വിവരങ്ങൾ ചോര്‍ന്നതിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അതൃപ്തി. ഇക്കാര്യത്തിലുള്ള പ്രതിഷേധം കത്തിലൂടെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. രഹസ്യ സ്വഭാവത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു , പക്ഷെ താൻ മുഖ്യമന്ത്രിയുടെ കത്ത് വായിക്കുമ്പോൾ  അതിലെ വിവരം ചാനലിൽ കണ്ടെന്ന് ഗവര്‍ണര്‍ കത്തിൽ പറയുന്നു . 

അൽപസമയം മുൻപാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഗവര്‍ണര്‍ തന്നെ വായിക്കണം എന്നാവശ്യപ്പെട്ട് കോൺഫിഡൻഷ്യൽ എന്ന് രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്ത് വന്നത്, അത് വായിക്കും മുന്പേ തന്നെ വിവരങ്ങൾ ചാനലുകളിൽ കണ്ടു. നിയമസഭ അടിയന്തരമായി സമ്മേളിക്കേണ്ടതിന്‍റെ ആവശ്യകത എന്തെന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം കത്തിലില്ലെന്നും ഗവര്‍ണര്‍ പറയുന്നു. 

മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചു. താൻ തന്റെ ജോലിയാണ് ചെയ്യുന്നതെന്ന സ്വന്തം വാദം സാധൂകരിക്കാൻ ഗീതാ വചനവും ഗവര്‍ണര്‍ ഉദ്ധരിക്കുന്നുണ്ട്. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനാണ്,. പക്ഷെ ഗവര്‍ണര്‍ക്ക് ഭരണ ഘടന സംരക്ഷിക്കേണ്ട ബാധ്യത ഉണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിക്കുന്നുണ്ട്. 

സര്‍ക്കാരിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഒപ്പുവച്ച ഫയലുകളുടെ കണക്കും ഗവര്‍ണര്‍ കത്തിൽ എണ്ണി പറയുന്നുണ്ട്. പൊലീസ് നിയമ ഭേദഗതിയിൽ താൻ ഒപ്പിട്ട് ആഴ്ചക്കുള്ളിൽ അത് പിൻവലിച്ചു. തദ്ദേശ വാർഡ് വിഭജന ഓർഡിൻസിലും തനിക്കു ആദ്യം എതിർപ്പ് ഉണ്ടായിരുന്നു. പക്ഷെ സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഒപ്പിട്ടു. പക്ഷെ പിന്നീട് ഭേദഗതി സർക്കാർ പിൻവലിച്ചെന്നും ഗവര്‍ണര്‍ വിശദീകരിക്കുന്നു