ശ്രീധരന്‍ മഹാനായ വ്യക്തിയാണ്. വലിയ ടെക്നോക്രാറ്റ്, രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാള്‍, ഏത് സ്ഥാനം വഹിക്കാനും അദ്ദേഹം യോഗ്യനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയാവാന്‍ തയ്യാറെന്ന ഇ ശ്രീധരന്‍റെ പ്രസ്‍താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീധരന്‍റെ മോഹങ്ങള്‍ക്ക് നടക്കട്ടെയെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ശ്രീധരന്‍ മഹാനായ വ്യക്തിയാണ്. വലിയ ടെക്നോക്രാറ്റ്, രാജ്യം പത്മശ്രീ നല്‍കി ആദരിച്ചയാള്‍, ഏത് സ്ഥാനം വഹിക്കാനും അദ്ദേഹം യോഗ്യനാണ്. അദ്ദേഹത്തിന്‍റെ മോഹം നടക്കട്ടെ എന്നായിരുന്നു പിണറായിയുടെ പ്രസ്‍താവന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീധരന്‍ നടത്തിയത്. പിണറായി വിജയൻ ഏകാധിപതിയെന്നായിരുന്നു ശ്രീധരൻ പറഞ്ഞത്. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. മോശം ഇമേജുള്ള പാർട്ടിയാണ് സിപിഎം എന്നും ശ്രീധരന്‍ വിമര്‍ശിച്ചു.