കൊവിഡ് രോഗികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ ചികിത്സിക്കാവൂ. സ്വയം ചികിത്സയും അംഗീകാരമില്ലാത്ത വ്യാജ ഡോക്ടര്‍മാരുടെ ചികിത്സയും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപൂര്‍വ രോഗാവസ്ഥയാണ് ബ്ലാക് ഫംഗസ്. വരും ദിവസങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തക്കാം. ഗുരുതര പ്രമേഹ രോഗികളില്‍ ആണ് ബ്ലാക്ക് ഫംഗസ് കാണുന്നത്. അതുകൊണ്ടു തന്നെ ഗുരുതര പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ ചികിത്സിക്കാവൂ.

സ്വയം ചികിത്സയും അംഗീകാരമില്ലാത്ത വ്യാജ ഡോക്ടര്‍മാരുടെ ചികിത്സയും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്ത രോഗി മരിച്ചിരുന്നു. നേരത്തെയുള്ള ബ്ലാക്ക് ഫംഗസ് രോഗത്തേക്കാള്‍ അധികം ഇല്ല. അതുകൊണ്ടാണ് അനാവശ്യ ആശങ്കവേണ്ടെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona