തിരുവനന്തപുരം: റെഡ് ക്രസന്‍റ് ഇടപാട് സംബന്ധിച്ച അഴിമതി ആരോപണത്തില്‍ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി നിരോധന നിയമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ക്രമക്കെടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നിർമ്മാണത്തിൽ ഇടനിലക്കാർ കമ്മീഷണ് കൈപ്പറ്റി എന്ന ആരോപണമാണ് ഉയർന്നത്. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വടക്കാ‍ഞ്ചേരിയിൽ റെഡ് ക്രസന്‍റ് നിർമ്മിക്കുന്ന കെട്ടിടം സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു. ഇരുപത് കോടിയുടെ കെട്ടിട നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമയബന്ധിതമായി രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഇനി അൻപതിനായിരം വീടുകളുടെ നി‍ർമ്മാണമാണ് നടക്കേണ്ടത്. ഇതുവരെ വീട് കിട്ടാത്തവർക്ക് ഇന്ന് വരെ അപേക്ഷ നൽകാൻ അനുമതി നൽകിയിട്ടുണ്ട്. ഇതാണ് ലൈഫ് പദ്ധതി. എന്നാൽ വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയ നിർമ്മാണത്തിൻ്റെ വിവാദത്തിൽ ലൈഫ് പദ്ധതിയെ ആകെ എതിർക്കാൻ ചിലർ തയ്യാറായിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമസംവിധാനത്തിലൂടെ തന്നെ വടക്കാഞ്ചേരിയിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവർക്കെല്ലാം എം.ഒ.യുവിൻ്റെ കോപ്പി ലഭിച്ചിട്ടുണ്ട്. ഈ രേഖകളെല്ലാം പരസ്യപ്പെടുത്തണം എന്നായിരുന്നു പ്രതിപക്ഷനേതാവിൻ്റെ ആവശ്യം. അദ്ദേഹം ആവശ്യപ്പെട്ട രേഖകൾ നൽകാൻ സർക്കാരിന് അലംഭാവം ഉണ്ടാവില്ല. എന്നാൽ ഇതല്ല എല്ലാ രേഖകളും വിട്ടുകൊടുക്കണം എന്നാണ് അദ്ദേഹം പറയുന്നത്. റെഡ് ക്രസൻ്റുമായി ബന്ധപ്പെട്ട് കരാർ കൊടുത്ത അഴിമതിയിൽ അന്വേഷണം ഉണ്ടാവില്ല എന്ന് ഒരു ഘട്ടത്തിലും ഞാൻ പറഞ്ഞിട്ടില്ല. അന്വേഷണ ഏജൻസി ആരൊയെക്കെ ചോദ്യം ചെയ്യണം എന്തൊക്കെ അന്വേഷിക്കണം എന്ന് നമ്മൾ ഇപ്പോൾ ച‍ർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.