തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും തരത്തില്‍ മാവോയിസ്റ്റായാല്‍ മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നു. വയനാട്ടില്‍ മാവോയിറ്റ് സംഘത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി.

ആദ്യം വെടി ഉതിര്‍ത്തത് മാവോ വാദികളാണ്. മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ പൊലീസിന് ആള്‍ നാശം ഉണ്ടായില്ല. ആയുധധാരികളായ 5 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ആത്മരക്ഷാര്‍ത്ഥം ആണ് പൊലീസ് വെടി ഉതിര്‍ത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോവാദിയായ വേല്‍മുരുകന്‍ മരിച്ചത്.