പരിഷ്‌കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തത് നടക്കുന്നു. കസ്റ്റഡി മരണങ്ങൾ ഗൗരവമായാണ് കാണുന്നത്. പൊലീസിന്‍റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്ന് പിണറായി വിജയൻ.

തിരുവനന്തപുരം: കസ്റ്റഡി കൊലപാതകം അടക്കം സംസ്ഥാന പൊലീസിന് ദുഷ്പേര് എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിഷ്‌കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തത് നടക്കുന്നു. കസ്റ്റഡി മരണങ്ങൾ ഗൗരവമായാണ് കാണുന്നത്. പൊലീസിന്‍റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചട്ടവിരുദ്ധമായി പൊലീസ് പ്രവര്‍ത്തിക്കാൻ പാടില്ല. ഏതെങ്കിലും ഒരു കൂട്ടിൽ അടച്ച അവസ്ഥ കേരളാ പൊലീസിന് ഇല്ലെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു. ശബരിമലയിൽ കലാപം നടത്താൻ ഒരുങ്ങി പുറപ്പെട്ടു വന്നവർ കൈവച്ചത് പൊലീസിനെ ആയിരുന്നു,എന്നിട്ടും പൊലീസ് സമചിത്തത കൈവിട്ടില്ല . പകരം കലാപത്തിന് ഒരുങ്ങി വന്നവരെ ഫലപ്രദമായി നേരിടുകയാണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു