തിരുവനന്തപുരം:  ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുമ്പോള്‍ ഇവ ഉപയോഗിക്കാതിരിക്കാന്‍ ഇച്ഛാ ശക്തി ആര്‍ജ്ജിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജുകളിലും മറ്റും സുഹൃത്തുക്കള്‍ക്കൊപ്പം കമ്പനി കൂടുമ്പോള്‍ ഇവ വേണ്ടെന്ന് വക്കാന്‍ സാധിക്കണമെന്നും വിദ്യാര്‍ത്ഥി നേതാക്കളുമായി സംവദിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തെ ഒരു അനുഭവവും മുഖ്യമന്ത്രി പങ്കുവച്ചു. അവിടെ ചില കുട്ടികള്‍ മദ്യപിക്കുന്നുണ്ടായിരുന്നു. അവരിലൊരാള്‍ തനിക്കും ഗ്ലാസ് നീട്ടി. എന്‍റെ സ്വഭാവമറിയുന്ന മറ്റുളളവര്‍ അയാളെ വിലക്കി. ഇത്തരം ലഹരികള്‍ വേണ്ടെന്ന് വക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജാതിയുടെ പേരിലുളള സാമൂഹിക പിന്നോക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനം. ഇപ്പോഴും ആ സ്ഥിതി മാറിയിട്ടില്ല. ക്ഷേമ പെന്‍ഷനുകള്‍കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവരുണ്ട്. വേണ്ടത്ര സാമൂഹിക ബോധമില്ലാതാവുന്നതാണ് കുട്ടികള്‍ സംവരണത്തിനും ക്ഷേമ പെന്‍ഷനും എതിരെ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.